എന്തുകൊണ്ടാണ്  യുവാക്കൾ ഇന്ത്യക്ക് പുറത്ത്  കുടിയേറി, സ്ഥിര താമസം ആക്കാൻ ശ്രമിക്കുന്നത് കൂടിവരുന്നത്?

എന്തുകൊണ്ടാണ് യുവാക്കൾ ഇന്ത്യക്ക് പുറത്ത് കുടിയേറി, സ്ഥിര താമസം ആക്കാൻ ശ്രമിക്കുന്നത് കൂടിവരുന്നത്?

കഴിഞ്ഞ 11 വർഷമായി യുകെയിലെ എന്റെ അനുഭവം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു .

ജീവിതനിലവാരം.

പരിസ്ഥിതി, വായു, ജലം, പൊതുഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ അവശ്യകാര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ, കേരളം / ഇന്ത്യയേക്കാൾ മികച്ച നിലവാരം വാഗ്ദാനം ചെയ്യുന്നു.

മികച്ച ജോലിസ്ഥലങ്ങൾ.

നിങ്ങളുടെ ജോലിസ്ഥലം എന്തുതന്നെയായാലും, മികച്ച ആശയങ്ങൾ, കാര്യക്ഷമത, ആധുനിക സാങ്കേതികവിദ്യകൾ, നൂതന പ്രക്രിയകൾ എന്നിവയിലെ അറിവുകൾ വർദ്ധിപ്പിക്കാനുള്ള അവസരങ്ങൾ കൂട്തലായി കിട്ടുന്നു.

പുരോഗമന കമ്മ്യൂണിറ്റി

നിങ്ങളുടെ മനസ്സ് തുറക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, പാശ്ചാത്യ രീതിയിലുള്ള കാര്യങ്ങളുടെ നല്ല വശങ്ങൾ നിങ്ങൾക്ക് സ്വീകരിക്കാൻ കഴിയും. മതം, വിവാഹം, വിദ്യാഭ്യാസം, ജോലി എന്നിവയെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ മാറാൻ സാധ്യതയുണ്ട്. ശാസ്ത്രീയ പുരോഗതിയെ പരക്കെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു . മനുഷ്യക്ഷേമം മെച്ചപ്പെടുത്തുന്നതിന് മതത്തിന് വലിയ ബന്ധമൊന്നുമില്ലെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.

മികച്ച വിനോദ സൗകര്യങ്ങൾ

സൈക്ലിംഗ്, ഫിഷിംഗ്, ടെന്നീസ് തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസ്വദിക്കാൻ ,നന്നായി പരിപാലിക്കുന്ന പൊതു പാർക്കുകളും തുറന്ന സ്ഥലങ്ങളും ധാരാളം ഉണ്ട്. ഇത് സജീവവും സമ്മർദ്ദരഹിതവുമായ ജീവിതം നയിക്കാൻ തീർച്ചയായും സഹായിക്കും.

മികച്ച ശമ്പളം

ഇന്ത്യയിലേക്കാൾ മികച്ച ശമ്പളം മിക്കവാറും എല്ലാ ജോലികൾക്കും ലഭിക്കുന്നു. ഇത് വഴി ജീവിത നിലവാരം ഉയർത്തുവാൻ സാധിക്കുന്നു. നമ്മുടെ നാട്ടിൽ അധികം ആകർഷണീയമല്ലാത്ത പ്ലംബർ, ഇലക്ടീഷ്യൻ, മരപ്പണി തുടങ്ങിയവയ്ക്ക് ദിവസേന £150–£250 നേടുന്നതിന് സാധിക്കും.

വർക്ക് ലൈഫ് ബാലൻസ്

പല കമ്പനികളിലും ജോലി സമയം 7 മണിക്കൂർ മാത്രമാണ്. അതുപോലെ തന്നെ 2–3 മണിക്കൂർ ട്രാഫിക്ക് ബ്ലോക്കിൽ കിടക്കാനുള്ള സാധ്യതകൾ കുറവാണ്. ഇതു മൂലം കുടുംബവുമായി ചെലവഴിക്കാൻ കൂടുതൽ സമയം ലഭിക്കുന്നു.

തൽക്കാലം ഇവിടെ നിർത്തുന്നു. ഇത്തരം കാര്യങ്ങൾ യുവാക്കളെ ആകർഷിക്കാൻ സാധ്യത ഉണ്ടെന്നാണ് ഞാൻ കരുതുന്നത്.

Leave a Reply