നമ്മുടെ ജീവിത രീതികൾ ആണോ വിദേശിയരുടെ രീതികൾ ആണോ നല്ലത്?

നമ്മുടെ ജീവിത രീതികൾ ആണോ വിദേശിയരുടെ രീതികൾ ആണോ നല്ലത്?

ഇന്ത്യൻ സംസ്കാരവും പാശ്ചാത്യ സംസ്കാരവും അതിന്റേതായ രീതിയിൽ സവിശേഷവും മനോഹരവുമാണ്.

ഇത് വളരെ വിശാലമായ വിഷയമാണ്. നമുക്ക് ഈ വിഷയത്തെക്കുറിച്ച് ദിവസങ്ങളോളം ചർച്ചചെയ്യാൻ കഴിയും. ഒരു സംസ്കാരം മറ്റൊന്നിനേക്കാൾ മികച്ചതാണെന്ന് പറയുന്നത് അനീതിയാണ്.

ഒരാൾക്ക് ഉചിതം എന്ന് തോന്നുന്നുവെങ്കിൽ വ്യത്യസ്ത സംസ്കാരത്തിലെ ചില നല്ല രീതികൾ കടമെടുക്കുന്നതിൽ തെറ്റില്ല.

എന്റെ അഭിപ്രായത്തിൽ, മലയാളികൾ ഏറ്റവും തുറന്ന മനസ്സുള്ള സമൂഹമാണ്. നമ്മൾ വിദേശത്ത് വസിക്കുമ്പോൾ സാധാരണയായി പ്രാദേശിക സംസ്കാരം നിരീക്ഷിക്കുകയും അതിലെ നല്ല രീതികൾ വളരെ എളുപ്പത്തിൽ സ്വീകരിക്കുകയും ചെയ്യുന്നു. ഇത് മറ്റ് സംസ്കാരങ്ങളിലെ നല്ല സ്വഭാവവിശേഷങ്ങൾ സ്വീകരിക്കാൻ നമ്മൾ തയ്യാറാണെന്ന് സൂചിപ്പിക്കുന്നു.

ചില പെരുമാറ്റ രീതികൾ കേരളത്തിൽ കുഴപ്പമില്ല, പക്ഷേ അവ പാശ്ചാത്യ രാജ്യങ്ങളിൽ മോശം / പരുഷമായ/ അറിവില്ലായ്മയായി കണക്കാക്കിയേക്കാം. അതുപോലെ തന്നെ ചില പാശ്ചാത്യ രീതികൾ കേരളത്തിൽ നടപ്പിലാക്കുകയാണെങ്കിൽ അവ മോശമായി തോന്നിയേക്കാം.അത്തരം പെരുമാറ്റത്തിന് ധാരാളം ഉദാഹരണങ്ങളുണ്ട്.

നമ്മുടെ സാംസ്കാരിക പാരമ്പര്യങ്ങളെക്കുറിച്ച് എല്ലാവർക്കും അറിവുള്ളതാണല്ലോ. അതിനാൽ ഞാൻ ഇവിടെ ചില പാശ്ചാത്യ സ്വഭാവവിശേഷങ്ങൾ / രീതികൾ എഴുതുന്നു. അതിലൂടെ വായനക്കാർക്ക് താരതമ്യപ്പെടുത്താനും ചിലത് കടമെടുക്കാൻ പ്രചോദനമാകട്ടെ എന്നും പ്രതീക്ഷിക്കുന്നു.

1. കുടുംബം

രണ്ട് പങ്കാളികളും പരസ്പരം വ്യക്തിത്വത്തെ മാനിക്കുന്നു. രക്ഷകർത്താക്കൾ അവരുടെ കുട്ടികളെ ജാതി മത ചിന്തകളില്ലാതെ സ്വതന്ത്ര വ്യക്തികളായി വളരാൻ സഹിയിക്കുന്നു. കുട്ടികളുടെ ചിന്തകളേയും വ്യക്തിത്വത്തെയും ബഹുമാനിക്കുന്നു.

2. വിവാഹം

മാതാപിതാക്കൾ മക്കളുടെ വിവാഹത്തിലോ വ്യക്തിബന്ധങ്ങളിലോ അമിതമായി ഇടപെടുന്നില്ല. ഒരു മുതിർന്നയാൾക്ക് അവന്റെ / അവളുടെ ജീവിത പങ്കാളിയെ കണ്ടെത്താനുള്ള കഴിവുണ്ടെന്ന് മനസ്സിലാക്കുകയും അതിനുള്ള സ്വാതന്ത്യം കൊടുക്കുകയും ചെയ്യുന്നു.. ഒരുമിച്ച് ജീവിക്കുക, വേർപിരിയൽ, വിവാഹമോചനം തുടങ്ങിയ ജീവിത സാഹചര്യങ്ങളിൽ കാര്യമായ സാമൂഹിക സമ്മർദ്ദങ്ങളൊന്നുമില്ല. ഇവയെ സാധാരണ ജീവിതത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത് .

3 .ബഹുമാനം

സാധാരണയായി ആളുകൾ അവരുടെ ജോലിയോ സാമൂഹിക നിലയോ പരിഗണിക്കാതെ സഹജീവികളെ ബഹുമാനിക്കുകയും ,പരിഗണിക്കുകയും ചെയ്യുന്നു.

4. സാമൂഹികവും പാരിസ്ഥിതികവുമായ ഉത്തരവാദിത്തം

തങ്ങളുടെ ചുറ്റുപാടുകൾ ഉയർന്ന നിലവിരത്തിൽ വൃത്തിയും വെടുപ്പോടെയും നിലനിർത്തേണ്ടത് തങ്ങളുടെ കടമയാണെന്ന് ആളുകൾ വിശ്വസിക്കുന്നു. പൊതുവേ ആളുകൾ മാലിന്യങ്ങൾ പൊതുസ്ഥ ലങ്ങളിൽ വലിച്ചെറിയുകയില്ല. പൊതു സ്ഥലങ്ങളിൽ തുപ്പുകയോ മൂത്രമൊഴിക്കുകയോ ചെയ്യുന്നില്ല. അവർ തങ്ങളുടെ രാജ്യത്തോടുള്ള സ്നേഹവും കരുതലും ഇതിലൂടെ പ്രകടിപ്പിക്കുന്നു!

5. മറ്റുള്ളവരെ സ്വീകരിക്കാനുള്ള സന്നദ്ധത

കുടിയേറ്റക്കാർ പ്രാദേശിക മാനദണ്ഡങ്ങൾ മാനിക്കുകയും / പാലിക്കുകയും ചെയ്യുന്നിടത്തോളം കാലം സ്വദേശവാസികൾ മറ്റ് സംസ്കാരങ്ങളെ/ കുടിയേറ്റക്കാരെ/മത വിശ്വാസികളെ സ്വീകരിക്കാൻ തയ്യാറാകുന്നു..

6. റോഡ് സുരക്ഷയും ഡ്രൈവിംഗ് സംസ്കാരവും

കാൽ‌നടയാത്രക്കാർ‌ക്കും സൈക്ലിസ്റ്റുകൾ‌ക്കും വളരെയധികം ശ്രദ്ധയും മുൻ‌ഗണനയും നൽകുന്നു. റോഡിലെ മറ്റ് ഡ്രൈവർ‌മാരെ എല്ലായ്പ്പോഴും ബഹുമാനിക്കുന്നു. ഹോണുകളുടെ അനാവശ്യ ഉപയോഗം മൂലം ശബ്ദ മലിനീകരണം ഉണ്ടാകുന്നില്ല.

7. സമയത്തിന്റെ വില

ഇതിനെല്ലാം ഉപരിയായി സമയത്തിനു നൽകുന്ന വില നമ്മൾ കണ്ടു പഠിക്കേണ്ടതാണ്. മറ്റുള്ളവരുടെ സമയത്തെ ബഹുമാനിക്കുകയും വിലകൽപ്പിക്കുകയും ചെയുന്നു. ഡോക്ടർ അല്ലെങ്കിൽ ബാർബർ അപ്പോയ്ന്റ്മെന്റ് എന്നുവേണ്ട എന്തുമാകട്ടെ, മുൻപേ പറഞ്ഞുറപ്പിച്ച സമയത്തിനുള്ളിൽ കാര്യങ്ങൾ നടത്താൻ എല്ലാവരും ശ്രമിക്കുന്നു. ട്രെയിനുകൾ നിശ്ചിതസമ യത്തിൽ കൂടുതൽ വൈകി ലക്ഷ്യസ്ഥാനത്തു എത്തുകയാണെങ്കിൽ, യാത്രക്കാർക്ക് ടിക്കറ്റ് ന്റെ 25%, 50% അല്ലെങ്കിൽ 100% വരെ തിരിച്ചു കൊടുക്കുന്നു.

ഇവ പൊതുവായ ചില നിരീക്ഷണങ്ങളാണ്, പക്ഷേ ചില സാഹചര്യങ്ങളിൽ വ്യത്യസ്ത അനുഭവങ്ങൾ ഉണ്ടായേക്കാം.ചില പോസിറ്റീവായ കുറിപ്പുകളുമായി തൽക്കാലം ഇവിടെ നിർത്തുകയാണ്. ഒരു പക്ഷേ പാശ്ചാത്യ സംസ്കാരത്തെക്കുറിച്ച് നിങ്ങളുടെ ധാരണയും അനുഭവങ്ങളും വ്യത്യസ്തമായിരിക്കും.

This Post Has 4 Comments

 1. Nicolas Lecocq

  Sed lacinia, urna non tincidunt mattis, tortor neque adipiscing diam, a cursus ipsum ante quis turpis. Nulla facilisi. Ut fringilla. Suspendisse potenti. Nunc feugiat mi a tellus consequat imperdiet. Vestibulum sapien. Proin quam. Etiam ultrices.

  1. Nicolas Lecocq

   Morbi lectus risus, iaculis vel, suscipit quis, luctus non, massa. Fusce ac turpis quis ligula lacinia aliquet. Mauris ipsum. Nulla metus metus, ullamcorper vel, tincidunt sed, euismod in, nibh.

 2. Nicolas Lecocq

  Quisque volutpat condimentum velit. Class aptent taciti sociosqu ad litora torquent per conubia nostra, per inceptos himenaeos. Nam nec ante.

  1. Nicolas Lecocq

   Vestibulum sapien. Proin quam. Etiam ultrices. Suspendisse in justo eu magna luctus suscipit. Sed lectus. Integer euismod lacus luctus magna. Quisque cursus, metus vitae pharetra auctor,

Leave a Reply