മോഹൻലാലോ മമ്മൂട്ടിയോ ഇല്ലാത്ത മലയാളം സിനിമ എങ്ങനെയായിരുന്നിരിക്കും?
നമ്മുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ, പല സുഹൃത് വേദികളിൽ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒരു രസകരമായ സാങ്കൽപ്പിക ചോദ്യമാണിത്. അത്തരം ചർച്ചകളെയും, നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ഞാൻ ഉത്തരം നൽകാൻ ശ്രമിക്കുന്നു. ഒരു ആധികാരികമായ ഉത്തരമായി ഇതിനെ കാണരുതെന്ന് അഭ്യർത്ഥിക്കുന്നു. മമ്മൂട്ടിയും മോഹൻലാലും മലയാള…